കിഴക്കമ്പലം : കിഴക്കമ്പലം പഞ്ചായത്തിലെ പഴങ്ങനാട്ട് ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ജംഗിള്‍ പാര്‍ക്കില്‍ വിനോദ സഞ്ചാരത്തിനെത്തിയ കുട്ടി മരിച്ച സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറി ടി.അജിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടു. ലൈസന്‍സ് ആവശ്യപ്പെട്ട് പാര്‍ക്ക് അധികൃതര്‍ സമീപിച്ചപ്പോള്‍ പഞ്ചായത്ത് ഭരണ സമിതിയെ അറിയിക്കാതെ ലൈസന്‍സ് ആവശ്യമില്ലെന്ന് വ്യക്തമാക്കി സെക്രട്ടറി നിയമ വിരുദ്ധമായി പാര്ക്കിന് പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു. ......
തിരുവനന്തപുരം: കേരളത്തിൽ ഇത് സെൽഫ് ലോക്ക്ഡൗൺ സമയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ പല ഭാഗത്തും അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. പ്രത്യേകിച്ച് പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ പുറത്തുപോകുന്നത് ഒഴിവാക്കണം. ......
എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റിൽ. കോഴിക്കോട് ഉള്ളിയേരിയിലാണ് സംഭവം.......
കോട്ടയം വിജിലൻസ് കോടതിയിൽ വിചാരണ നേരിടുവാൻ എത്തിയ റിട്ടയർ എഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ കാറിൽ ഔദ്യോഗിക പരിവേഷമുള്ള നക്ഷത്ര ചിഹ്നങ്ങൾ പതിച്ച ബോർഡ് കണ്ട സംഭവം കേസ് എടുത്ത് സമഗ്ര അന്വേഷണം നടത്തണമെന്ന് പരാതി. ഹൈക്കോടതിഅഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയത്. ഡിജിപി, എഡിജിപി തസ്തികയിൽ പ്രവർത്തിക്കുന്നവർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഔദ്യോഗിക പരിവേഷത്തിൽ പോലീസ് സേനയിൽ ഇല്ലാത്തയാൾ വാഹനം ഉപയോഗിച്ച് ഏതെങ്കിലും പ്രവർത്തികളോ ഇടപാടുകളോ നടത്തിയിട്ടുണ്ടോയെന്നതും അന്വേഷിക്കേണ്ടതുണ്ടെന്ന് അഡ്വ. ......
എറണാകുളം: കടുത്ത വേനൽച്ചൂടിൽ ജനങ്ങൾക്ക് ആശ്വാസമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ തണ്ണീർപ്പന്തലുകൾ സജ്ജമാക്കി. കുടുംബശ്രീ സി.ഡി.എസുകളും ജെൻഡർ റിസോഴ്സ് സെന്ററുകളും സംയുക്തമായി സംഘടിപ്പിക്കുന്ന തണ്ണീർപ്പന്തൽ പ്രവർത്തനങ്ങൾ ജില്ലയിലുടനീളം സജീവമായി പുരോഗമിക്കുന്നു. ......
ഇന്ത്യൻ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കി വാട്സാപ്പ്. ആപ്പിൽ നിന്നുതന്നെ നേരിട്ട് മൊബൈൽ റീച്ചാർജുകൾ നടത്താൻ കഴിയുന്ന അപ്ഡേഷനാണ് ഇപ്പോൾ ചർച്ചയാകുന്നത്. ......
മലപ്പുറം: തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് കോൺഗ്രസിൽ രൂക്ഷമാകുന്ന മുഖ്യമന്ത്രി തർക്കത്തിൽ മുസ്ലീം ലീഗിന് അതൃപ്തി. മുഖ്യമന്ത്രി പദവി സംബന്ധിച്ച് കോൺഗ്രസ് നേതാക്കളുടെ പരസ്യപ്രതികരണങ്ങൾ അനവസരത്തിലുള്ളതാണെന്ന് ലീഗ് നേതാക്കൾ കുറ്റപ്പെടുത്തുന്നു. ......
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കത്ത് വിവാദമാകുന്നു. റേഡിയോ അവതാരകനായ മൈക്കൽ സാവേജ് എഴുതിയ നാല് പേജുള്ള ഈ കത്തിൽ വംശീയ അധിക്ഷേപ പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് വിവാദമാകുന്നത്. ......
ദോഹ: ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി ഭൂമി ഇടപാടുകൾക്കും നഗര ആസൂത്രണത്തിനുമായി പുതിയ ഇലക്ട്രോണിക് സേവനങ്ങൾ ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തിറക്കി. ലാൻഡ് അഡ്മിനിസ്ട്രേഷൻ, സർവേയിംഗ് തുടങ്ങിയ മേഖലകളിലെ വിവിധ സേവനങ്ങളാണ് ഇനി മുതൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി ലഭ്യമാകുക.
ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കാനും പൊതുജനങ്ങൾക്ക് കാര്യാലയങ്ങൾ നേരിട്ട് സന്ദർശിക്കാതെ തന്നെ സേവനങ്ങൾ ലഭ്യമാക്കാനുമാണ് ഈ നീക്കം.നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം (NAS) വഴി ലോഗിൻ ചെയ്ത് ആവശ്യമായ സേവനം തിരഞ്ഞെടുക്കാം. ......